Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MV Govindhan

മ​ല​യി​ടം​തു​രു​ത്തി​ലെ പോ​ലീ​സ് അ​ക്ര​മം മു​ത്ത​ങ്ങ​യു​ടെ മി​നി പ​തി​പ്പ്: എം.​വി.​ഗോ​വി​ന്ദ​ൻ

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ല​യി​ടം​തു​രു​ത്ത് പാ​രി​യ​ത്തു​കാ​വി​ലെ കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മ​ല​യി​ടം​തു​രു​ത്തി​ൽ മു​ത്ത​ങ്ങ​യ്ക്ക് സ​മാ​ന​മാ​യ ഒ​രു മി​നി പ​തി​പ്പ് സൃ​ഷ്ടി​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ച്ച​തെ​ന്ന് ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

കോ​ള​നി നി​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് നേ​രെ പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കോ​ട​തി വി​ധി​യു​ടെ മ​റ​പി​ടി​ച്ച്, സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള ഒ​രു വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി​യാ​ണ് പോ​ലീ​സ് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ൽ​ഡി.​എ​ഫി​ന്‍റെ പ​ത്ത് വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ടും പ​ട്ട​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പ​ട്ട​യ​വും ന​ൽ​കി സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ആ​രെ​യും കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up